വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ വയനാട് സ്വദേശിയായ ഒരാളിലേക്ക് എത്തിയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇയാളാണ് എംഡിഎംഎയുടെ മുഖ്യ മൊത്തവിതരണക്കാരനെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
കേരളം വിട്ടതായി കരുതുന്ന പ്രതിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ......
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ......
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ ലഹരി വിതരണത്തിന്റെ പുതിയ രീതികൾ പുറത്തുവരുന്നു. അറിവ് പകരേണ്ട അധ്യാപകർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ......
കോഴിക്കോട്: വടകരയിൽ എംഡിഎംഎ കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് മറ്റൊരു അധ്യാപികയെയും അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷലിസ്റ്റ് അധ്യാപികയായ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. ......
കോഴിക്കോട്: എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരള പദ്ധതിയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിൽ കൂടുതൽ അധ്യാപകരോ മറ്റ് വ്യക്തികളോ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു. ......
വടകര: കോഴിക്കോട് വടകരയിൽ എംഡിഎംഎ കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ അധ്യാപികയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയാണ് പുറത്താക്കിയത്.
ഇതിന് മുമ്പ് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപിക കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ......
വടകര: ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികളായ മരുതോങ്കര സ്വദേശിനി കീർത്തനയെയും കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയും കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ......
കോഴിക്കോട്: പേരാമ്പ്രയിൽ എംഡിഎംഎ പണമിടപാട് കേസിൽ അറസ്റ്റിലായ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവായി. പേരാമ്പ്ര ബിആർസിയിൽ പ്രവർത്തിച്ചിരുന്ന കീർത്തനയെ പുറത്താക്കാൻ സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടറാണ് നിർദേശം നൽകിയത്. ......
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എം.ഡി.എം.എ കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടുകളിലെ പണമിടപാടുകൾ നിയന്ത്രിച്ചിരുന്ന മുഖ്യപ്രതിയായ ബാലുശ്ശേരി സ്വദേശിനി കാവ്യയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതോടെയാണ് കേരളം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ......